എസ് ഐ യുടെ മാനസിക പീഡനത്തിൽ മനം നൊന്ത വനിത സിപിഒ റസ്റ്റ് റൂമിൽ കയറി വാതിലടച്ചു

കൊച്ചി : എസ് ഐയുടെ മാനസിക പീഡനം ചോദ്യം ചെയ്തപ്പോൾ വനിത പോലീസ് ഉദ്യോഗസ്ഥയെ അപമാനിച്ച് ഇറക്കി വിട്ടു.കൊച്ചി പനങ്ങാട് പോലീസ് സ്റ്റേഷനിലെ എസ് ഐ ജിൻസൻ ഡൊമിനിക്കിനെതിരെയാണ് വനിത സിപിഒ പരാതി നൽകിയിരിക്കുന്നത്. എസ് ഐ പരസ്യമായി അപമാനിച്ചുയെന്നും മാനസികമായി പീഡിപ്പിച്ചുയെന്നും വനിത സിപിഒയുടെ പരാതിയിൽ പറയുന്നു.

ജനുവരി 14ന് രാവിലെയാണ് പനങ്ങാട് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പോലീസുകാരി സ്റ്റേഷന്റെ വിശ്രമമുറിയിൽ കയറി വാതിലടച്ചിരുന്ന വനിത സിപിഒ വാതിൽ തുറക്കാതെ വന്നപ്പോൾ സഹപ്രവർത്തകർ ചേർന്ന് വാതിൽ ചവിട്ട് തുറക്കുകയായിരുന്നു.

സ്റ്റേഷൻ ഡ്യൂട്ടി സംബന്ധിച്ചുള്ള തർക്കത്തിൽ എസ് ഐ വനിത പോലീസുകാരിയെ അധിക്ഷേപിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ഇത് വനിത ഉദ്യോഗസ്ഥ ചോദ്യം ചെയ്തപ്പോൾ അപമാനിച്ചു ഇറക്കി വിടുകയായിരുന്നു. ഡ്യൂട്ടിയെ ചൊല്ലി സ്റ്റേഷനിൽ എസ് ഐ ജിൻസനും മറ്റ് ഉദ്യോഗസ്ഥരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ഡിസിപി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.