അനാവശ്യ സിനിമ പരാമർശങ്ങളിലും വിവാദങ്ങളിലും മുഴുകാതെ അടുത്ത തിരഞ്ഞെടുപ്പിൽ ജയിക്കാൻ കഠിനാധ്വാനം ചെയ്യൂ, പ്രധാന മന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി : രാജ്യത്തിന്റെ ഭരണത്തിനും പാർട്ടി പ്രവ‍ർത്തനത്തിനും വേണ്ടി കഠിനാധ്വാനം ചെയ്യൂ,അനാവശ്യ സിനിമ പരാമർശങ്ങളും വിവാദങ്ങളും ഒഴിവാക്കു,പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പിൽ ബിജെപി ജയിക്കുമെന്ന അമിത ആത്മവിശ്വാസം പാടില്ലെന്നും അതിന് ഓരോ പാർട്ടി പ്രവർത്തകനും കഠിനാധ്വാനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.പാർട്ടിയുടെ ശ്രദ്ധ രാജ്യത്തിന്റെ വികസനത്തിൽ മാത്രമായിരിക്കണമെന്നും ഷാരൂഖ് ഖാൻ ചിത്രം പഠാൺ സിനിമയ്ക്കെതിരെ അനാവശ്യ പരാമർശങ്ങൾ നടത്തുന്ന പ്രവണത ശരിയല്ലെന്നും ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ പാർട്ടി പ്രവർത്തകർക്ക് മോദി മുന്നറിയിപ്പ് നൽകി.

MP home minister terms Deepika's attire in 'Pathaan' song objectionable

തികഞ്ഞ ആത്മവിശ്വാസത്തോടെ എല്ലാ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിനെ നേരിടണം. ഇനിയുള്ള 400 ദിനങ്ങൾ 400 സീറ്റ് എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കണം. അതിർത്തി ജില്ലകളിലെ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണം. മുസ്ലീം സ്ത്രീകളുടെ ശാക്തീകരണത്തിനായി കൂടുതൽ പദ്ധതികൾ നടപ്പാക്കണം തുടങ്ങിയ തീരുമാനവുമായി  2024ലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണ തന്ത്രങ്ങൾ ദേശീയ നിർവാഹക സമിതിയോഗത്തിൽ ആവിഷ്കരിച്ചു . Did John Abraham indirectly confirm 'Pathan' with Shah Rukh Khan?

രാജ്യത്തെ വിവധ ഭാ​ഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നവരെ ഒരുമിപ്പിക്കാൻ കാശി തമിഴ് സംഗമം പോലുള്ള പരിപാടികൾ എല്ലായിടത്തും നടത്താനും സ്വാതന്ത്ര്യത്തിന്‍റെ അമൃത് കാലത്തെ കർത്തവ്യ കാലമാക്കി മാറ്റുകയാണ് എല്ലാ പ്രവർത്തകരും ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി നിർദേശിച്ചു. സുവർണ കാലഘട്ടമാണ് വരാനിരിക്കുന്നത്. രാജ്യത്തിന്‍റെ ഏറ്റവും മികച്ച ദിനങ്ങളാണ് ഇനി. പ്രചരണത്തിന് മോദി വന്നാൽ എല്ലാമായി എന്ന ധാരണ തിരുത്തണം. ഇന്ത്യ എല്ലാവരുടെയും രാജ്യമാണ് എന്ന സന്ദേശം നൽകാൻ സാധിക്കണമെന്നും മോദി പ്രവർത്തകരോട് ആവശ്യപ്പെട്ടു.Confirmed! Shah Rukh Khan to lock horns with John Abraham in Pathan -  OrissaPOST

ഷാരൂഖ് ദീപിക പദുക്കോൺ ചിത്രമായ പത്താൻ ലെ ഗാനരംഗത്ത് ദീപിക കാവി ബിക്കിനി ധരിച്ചെത്തിയതിനെതിരെയായിരുന്നു തീവ്ര ഹിന്ദുത്വ സംഘ പരിവാർ സംഘടനകൾ രംഗത്തെത്തിയത്. കാവി ധരിച്ചെത്തിയ സ്ത്രീയെ വശീകരിക്കാൻ ഷാരൂഖിന്റെ കഥാപാത്രം ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം.സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താൺ ജനുവരി 25 ന് തീയേറ്ററുകളിൽ എത്തും.Protest Against Pathan Movie: दीपिकाच्या भगव्या रंगाच्या बिकिनीला विरोध;  चौकात जाळले दीपिका, शाहरुखचे पुतळे | Effigy of SRK burnt in protest against  Pathaan movie in Indore scsg 91 ...