കൊല്ലത്തു സ്കൂൾ ബസ് മതിലിലിടിച്ചു മറിഞ്ഞു,നിരവധി കുട്ടികൾക്ക് പരിക്ക്

കൊല്ലം : ഉമയനല്ലൂരിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ച് മറിഞ്ഞു. അപകടത്തിൽ നിരവധി കുട്ടികൾക്ക് പരിക്ക്. മയ്യനാട് ഹയർസെക്കന്ററി സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച സ്‌കൂൾ ബസാണ് മറിഞ്ഞത്. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് കുട്ടികളെ ആശുപത്രിയിലേക്ക് എത്തിച്ചത്. പരിക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നിസ്സാര പരിക്കുകളോടെ കുട്ടികൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്ന് നാട്ടുകാർ പറഞ്ഞു