യുക്രൈനിൽ ഹെലികോപ്റ്റർ അപകടത്തിൽ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ കൊല്ലപ്പെട്ടു.

കീവ് : തലസ്ഥാന നഗരമായ കീവിന്റെ കിഴക്കൻ ഭാഗത്ത് വെച്ച് നടന്ന ഹെലികോപ്റ്റർ അപകടത്തിൽ യുക്രൈനിയൻ ആഭ്യന്തര മന്ത്രി ഡെന്യസ് മൊണാസ്റ്റ്യർസ്കി ഉൾപ്പെടെയുള്ള 18 പേർ കൊല്ലപ്പെട്ടു. 42-കാരനായി മൊണാസ്റ്റ്യർസ്കി പ്രസിഡന്റ് വോളോഡ്യമി സിലെൻസ്കി മന്ത്രിസഭയിലെ പ്രധാനിയായിരുന്നു. യുക്രൈൻ സ്റ്റേറ്റ് എമർജൻസി സർവീസിന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്.

മൊണാസ്റ്റ്യർസ്കിയുടെ സഹമന്ത്രിയും സ്റ്റേറ്റ് സെക്രട്ടറിയുംമൂന്ന് കുട്ടികളും അപകടത്തിൽ കൊല്ലപ്പെട്ടു. അപകടം ആക്രമമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഹെലികോപ്റ്റർ യുദ്ധമേഖലയിലേക്ക് പ്രവേശിക്കുന്ന സമയത്താണ് അപകടത്തിൽ പെട്ട് താഴേക്ക് പതിച്ചതെന്ന് യുക്രൈൻ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി. ഹെലികോപ്റ്റർ കിൻഡർ ഗാർഡൻ സ്കൂളിന്റെ സമീപത്തേക്ക് വന്ന് വീണതിനെ തുടർന്നാണ് കുട്ടികൾ മരിക്കാനിടയായത്.

അപകടത്തിൽ 29 പേർക്ക് പരിക്കേറ്റതായി കീവ് മിലിട്ടറി അഡ്മിനിസ്ട്രേഷൻ തലവൻ അറിയിച്ചു. 15 കുട്ടികൾക്ക് പരിക്കുണ്ട്. സ്കൂളിലെ മറ്റ് വിദ്യാർഥികളെയും അധ്യാപകരെയും ജീവനക്കാരെയും പോലീസ് സംഭവ സ്ഥലത്ത് നിന്നും മാറ്റി.
.