50 കോടി ക്ലബ്ബിൽ ഉണ്ണി മുകുന്ദൻ ചിത്രം ‘മാളികപ്പുറം’

ഉണ്ണി മുകുന്ദൻ നായകനായ ” മാളികപ്പുറം ” ആഗോളതലത്തിൽ ബോക്സ് ഓഫീസിൽ 50 കോടി കളക്ഷനുമായി നാലാം വാരവും പ്രദർശനം തുടരുകയാണ്. കുടുംബ പ്രേക്ഷകരാണ് മാളികപ്പുറത്തെ വിജയത്തിലെത്തിച്ചത്. കേരളത്തിൽ മറ്റു റിലീസ് ചിത്രങ്ങളെക്കാളും ‘മാളികപ്പുറം’ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുകയാണ്. നാലാം വാരവും സിനിമ 233ലധികം സ്‌ക്രീനുകളിൽ പ്രദർശനത്തിലുണ്ട്.

മാളികപ്പുറത്തിന്റെ ഷൂട്ടിംഗ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായാണ് പൂര്‍ത്തിയായത്. നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് മാളികപ്പുറത്തിന്റെ സംവിധായകൻ. യു.കെ., യു.എസ്., സിങ്കപ്പൂർ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, മിഡിൽ ഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിൽ ചിത്രത്തിന് വലിയ വരവേൽപ്പാണ് കിട്ടികൊണ്ടിരിക്കുന്നത്.

ഇന്ത്യയിൽ ബംഗളുരു, മുംബൈ, ഡൽഹി അഹമ്മദാബാദ് എന്നിവിടങ്ങളിൽ ചിത്രം മികച്ച റിപ്പോർട്ടുമായി പ്രദർശനത്തിലുണ്ട്. ജനുവരി 26ന് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നുണ്ട്.