പേടി സ്വപ്നമായിരുന്ന PT സെവൻ എന്ന കാട്ടാന ഇനിമുതൽ നാടിന്റെ പേരായ ധോണി എന്നറിയപ്പെടും

പാലക്കാട് : കഴിഞ്ഞ ആറു മാസമായി ധോണി നിവാസികളുടെ ഉറക്കം കെടുത്തിയ പി ടി 7.എന്ന കൊമ്പൻ പിടിയിലായി.പാലക്കാട് ടസ്‌ക്കർ 7 അഥവാ പി ടി 7 എന്നായിരുന്നു ആന അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ നാലു വർഷമായി ധോണിയിലെ ജനവാസ മേഖലയിൽ PT സെവൻ ഇറങ്ങാറുണ്ട്.എന്നാൽ കഴിഞ്ഞ ജൂലൈയിൽ പ്രഭാതസവാരിക്കിറങ്ങിയ ഒരാളെ കൊലപ്പെടുത്തുകയും കാട്ടാന വലിയ നാശനഷ്ടമാണ് ഈ മേഖലയിൽ വരുത്തിവെക്കുകയും ചെയ്തതുമുതലാണ് ധോണി നിവാസികൾക്ക് ഇവൻ പേടി സ്വപ്നമായത്.

മയക്ക് വെടി വെച്ച ശേഷം കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റിയ പിടി സെവനിനെ വീണ്ടും മയക്കുവെടി വെച്ചതിന് ശേഷമാണ് 140 യൂക്കാലിപ്സ് മരം കൊണ്ടുണ്ടാക്കിയ കൂട്ടിൽ ആക്കിയത്.നാല് വർഷങ്ങളോളം ഉപയോഗിക്കാൻ കഴിയുന്ന ഈ കൂട്ടിനുള്ളിൽ തന്നെയാകും ഇനി കുറച്ച് കാലം ധോണി കഴിയുന്നത്. ആന കൂട്ടിലായതിൽ വലിയ ആശ്വാസത്തിലാണ് അറിയിച്ച് ധോണിയിലെ ജനങ്ങൾ

വനംവകുപ്പിന്റെ നേതൃത്വത്തിൽ പിടികൂടി കൂട്ടിലടച്ച ആനയെ ഫോറസ്റ് സ്റ്റേഷനിലെ കൂട്ടിലേക്കാണ് മാറ്റിയത്. പാലക്കാട് ധോണി നിവാസികളുടെ പേടി സ്വപ്നമായിരുന്ന PT സെവൻ എന്ന കാട്ടാന ഇനിമുതൽ നാടിന്റെ പേരായ ധോണി എന്നറിയപ്പെടും വനം മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. PT സെവനെ വനം വകുപ്പിന്റെ സ്വത്തായി സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. ദൗത്യത്തിൽ പങ്കാളിയായവരെ മന്ത്രി അഭിനന്ദിച്ചു. കാട്ടാനയെ കുങ്കിയാനയാക്കി മാറ്റാനാണ് തീരുമാനം.