സിനിമയല്ല ജീവിതം, എല്ലാകാര്യത്തിലും സത്യസന്ധത പുലർത്തണം.പിന്നോട്ട് നോക്കി വിഷമിച്ചിട്ട് കാര്യമില്ല ,അപർണ്ണ ബാലമുരളി

മലയാളത്തിലും തമിഴിലും അഭിനയ രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് അപർണ്ണ ബാലമുരളി. ഈ അടുത്ത് റിലീസായ കാപ്പയിലെ കൊട്ട പ്രമീളയെ അത്രയെളുപ്പം ആരും മറക്കുമെന്നു തോന്നുന്നില്ല.സിനിമയെന്നല്ല ഏത് മേഖലയിൽ പ്രവർത്തിക്കുമ്പോഴും സത്യസന്ധമായിരിക്കണമെന്ന അഭിപ്രായം തുറന്ന് പറയുന്നു അപർണ്ണ.

ജീവിത്തിലായാലും സിനിമയിലായാലും സാന്ത്യസന്ധത പുലർത്താൻ കഴിയണം. കഴിയാതെ വന്നാൽ ആ സ്ഥലത്തുനിന്നു മാറണം.സിനിമയിൽ അഭിനയിക്കുന്നത് കൊണ്ട് ജീവിതത്തിൽ അഭിനയിക്കുന്നതിൽ അർത്ഥമില്ല.ഇതെല്ലം കഴിഞ്ഞു വീട്ടിൽ വന്നു കട്ടിലിൽ കിടന്നറങ്ങുമ്പോൾ സംതൃപ്തി കിട്ടുന്നത് സത്യസന്ധമായതുകൊണ്ടാണ്.നമ്മളെ നമ്മൾതന്നെ പറ്റിച്ചിട്ട് ഒരു കാര്യവുമില്ല.കുറച്ചു വർഷങ്ങൾ കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ അന്ന് ഞാനിതൊന്നും പറഞ്ഞില്ലല്ലോ എന്നോർത്തു വിഷമിച്ചിട്ട് കാര്യമില്ല.

ജീവിതത്തിലും നമ്മൾ അഭിനയിക്കുകയാണെങ്കിൽ ഇത്തരത്തിലൊരു ചിന്ത നമുക്ക് പിന്നീടെപ്പോഴെങ്കിലും വരും,അങ്ങനെ വിഷമിച്ചിട്ടു കാര്യമില്ലല്ലോ.അങ്ങനെ അഭിനയിച്ചിരുന്നിട്ട് ജീവിതത്തിൽ പ്രതേകിച്ചൊന്നും നമുക്ക് നേടാനില്ലല്ലോ.പറയേണ്ട കാര്യങ്ങൾ എപ്പോഴെങ്കിലും നമ്മൾ പറയുക തന്നെവേണം.ഒന്നും കണ്ടില്ല കേട്ടില്ലായെന്നു നടിച്ചു് എപ്പോഴും നമുക്ക് നടക്കാൻ പറ്റില്ല,സത്യമല്ലാത്തതു കണ്ടാൽ ഞാൻ പ്രതികരിക്കും.അപർണ്ണ ബാലമുരളി

തങ്കം ആണ് അപർണ്ണയുടെ ഏറ്റവും പുതിയ സിനിമ.ശ്യാം പുഷ്ക്കരൻ എഴുതി സഹീദ് അറഫാത് ഭാവന സ്റുഡിയോസിന്റെ ബാനറിൽ ഒരുക്കുന്ന തങ്കം അപർണ്ണയെ കൂടാതെ ബിജുമേനോൻ,വിനീത് ശ്രീനിവാസൻ,ഗിരീഷ് കുൽക്കർണി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.