ജറുസലേമിലെ ജൂത ദേവാലയത്തിനു നേരെ നടത്തിയ വെടിവയ്പ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു.

ജറുസലേം: വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ സൈനിക നടപടിക്ക് പിന്നാലെ ജറുസലേമിലെ ജൂത ദേവാലയത്തിനു നേരെയുണ്ടായ വെടിവയ്പ്പിൽ എട്ട് പേർ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു,വൈകുന്നേരം 8.30 ഓടെ പ്രാര്‍ത്ഥനയ്ക്ക് ശേഷം സിനഗോഗില്‍ നിന്നും പുറത്തിറങ്ങയവര്‍ക്ക് നേരെ അക്രമി റിപ്പോർട്ട് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

അഞ്ച് പേര്‍ സംഭവസ്ഥലത്തും മൂന്ന് പേര്‍ ജറുസലേമിലെ വിവിധ ആശുപത്രികളിലും വെച്ചാണ് മരണപ്പെട്ടത്. മരിച്ചവരില്‍ അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം.പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. അക്രമിയെ വധിച്ചതായി ഇസ്രയേല്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രദേശത്ത് നിന്നും ദുരൂഹ സാഹചര്യത്തില്‍ അക്രമിയുടേതാണെന്ന് സംശയിക്കുന്ന ഒരു വെളുത്ത നിറത്തിലുള്ള കാര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഭീകരാക്രമണമെന്നാണ് ഇസ്രായേൽ പോലീസ് പറഞ്ഞത്. പലസ്തീന്‍ ഇസ്ലാമിക് ജിഹാദു ആക്രമണത്തെ പ്രശംസിച്ചെങ്കിലും അവകാശവാദം ഏറ്റെടുത്തിട്ടില്ല.  ഇസ്രയേല്‍ അധിനിവേശത്തിന്റെ ക്രിമിനല്‍ നടപടികളോടുള്ള സ്വാഭാവിക പ്രതികരണമാകാം ഈ ഓപ്പറേഷനെന്നു ഹമാസ് വക്താവ് ഹസെം ഖാസിം പ്രതികരിച്ചെങ്കിലും ഉത്തരവാദിത്തമൊന്നും ഏറ്റെടുത്തിട്ടില്ല.