രത്നങ്ങൾ പതിപ്പിച്ച ആറ് കോടി വിലയുള്ള വാച്ച് റൊണാൾഡോയ്ക്ക് സമ്മാനിച്ഛ് ജേക്കബ് ആന്റ് കോ

റൊണാൾഡോയ്ക്കു വേണ്ടി പ്രത്യേകമായി നിർമ്മിച്ച പച്ച നിറത്തിലുള്ള രത്നങ്ങൾ പതിപ്പിച്ച ആറ് കോടി വിലയുള്ള അപൂർവ വാച്ച് റൊണാൾഡോയ്ക്ക് സമ്മാനിച്ഛ് ജേക്കബ് ആന്റ് കോ.ഇതുവരെ നിർമിച്ചവയിൽ വെച്ച് ഏറ്റവും ആഢംബരമായ വാച്ചെന്നാണ് കമ്പനി തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്.ജേക്കബ് ആന്റ് കോയുടെ ഔദ്യോഗിക വെബ് സയിറ്റിൽ ആറ് കോടിയാണ് ഈ അപൂർവ വാച്ചിന്റെ വില കാണിക്കുന്നത്.

സൗദിയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം ആഘോഷിച്ചുകൊണ്ട് സൗദിയുടെ പതാകയെ പ്രതിനിധീകരിച്ച് കടും പച്ച നിറത്തിലാണ് വാച്ച് നിർമിച്ചിരിക്കുന്നത്.ഇതിനൊപ്പം കടും പച്ച നിറത്തിലുള്ള സ്ട്രാപ്പും. 47-എംഎം കെയ്‌സ് 241 ബാഗെറ്റ്-കട്ട്.ജേക്കബ് ആന്റ് കോയുടെ ഇൻസ്റ്റഗ്രാം പേജിൽ റൊണാൾഡോ ഈ വാച്ച് ധരിച്ച ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്.

ലോകത്തെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് 1770 കോടി രൂപയ്ക് രണ്ട് വർഷത്തേക്ക് സൗദി അറേബ്യൻ ക്ലബ്ബായ അൽ നാസറിലേക്ക് പോയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗംഭീര വരവേൽപ്പായിരുന്നു സൗദിയിൽ ലഭിച്ചത്.  സൗദി സൂപ്പർ കപ്പിൽ ആരാധകരെ നിരാശരാക്കുന്ന പ്രകടനമായിരുന്നു റൊണാൾഡോ കാഴ്‌ചവെച്ചത്. രണ്ടാം മത്സരത്തിലും റൊണാൾഡോയ്ക്ക് ഗോൾ നേടാനായില്ല.അൽ ഇതിഹാദിനോട് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോറ്റ് സൗദി സൂപ്പർ കപ്പിൽ നിന്ന് അൽ നാസർ പുറത്തായി.