പഠാന്റെ വിജയത്തിന് നന്ദി പറഞ്ഞ് ഷാരൂഖ് ഖാൻ,സീറോയ്ക്ക് ശേഷം ആത്മവിശ്വാസം നഷ്ടപ്പെട്ടു

തന്റെ പുതിയ ചിത്രമായ പഠാന്റെ വിജയത്തിലൂടെ ഹിന്ദി ചലച്ചിത്ര വ്യവസായത്തിന് പുനർ ജീവൻ നൽകിയതിന് ആരാധകരോടും പ്രേക്ഷകരോടും നന്ദി പറഞ്ഞ് ഷാരൂഖ് ഖാൻ.സീറോയ്ക്ക് ശേഷം ആത്മവിശ്വാസം നഷ്ടപ്പെട്ടുവെന്നും മനസ്സിൽ പേടിയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.തിങ്കളാഴ്ച മുംബൈയിൽ നടത്തിയ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് ദിവസം കൊണ്ട് 542 കോടി നേടിയ പഠാൻ ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഓപ്പണിംഗ് വാരാന്ത്യ കളക്ഷൻ നേടി.ഇന്ത്യയില്‍ നിന്ന് 335 കോടിയും വിദേശ രാജ്യങ്ങളില്‍ നിന്നായി 207 കോടിയും ചിത്രം നേടി.അഞ്ചാം ദിവസത്തെ ഓവർസീസ് ഗ്രോസ് 42 കോടി രൂപയാണ്. റിലീസ് ചെയ്ത് നാലാം ദിവസം മൊത്തം കളക്ഷൻ 112 കോടി രൂപയായി.

“പത്താൻ സിനിമയുടെ സന്തോഷകരമായ റിലീസിനെ തടസ്സപ്പെടുത്തുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും സിനിമയെ ഇത്രയധികം പിന്തുണച്ചതിന് പ്രേക്ഷകരോടും മാധ്യമങ്ങളോടും ഞങ്ങളെല്ലാം അങ്ങേയറ്റം നന്ദിയുള്ളവരാണ്.ഞങ്ങൾക്ക് ആളുകളെ വിളിച്ച് ഞങ്ങളുടെ സിനിമ സമാധാനപരമായി റിലീസ് ചെയ്യാൻ അനുവദിക്കണമെന്ന് അവരോട് ആവശ്യപ്പെടേണ്ടി വന്നു.സിനിമ കാണലും സിനിമാനിർമ്മാണവും ഒരു സ്‌നേഹത്തിന്റെ അനുഭവമാണ്,ഒന്നും അസ്തമിച്ചിട്ടില്ല. തന്നെ സ്‌നേഹിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ ഉണ്ട്,സിനിമാ അനുഭവം ഒരു പ്രണയാനുഭവമാണ്.”

സിനിമാ വ്യവസായത്തിന് ജീവന്‍ നല്‍കിയതിനും ആളുകൾക്ക് വേണ്ടി ഈ ചിത്രം (പഠാൻ) റിലീസ് ചെയ്യാൻ ഞങ്ങളെ സഹായിച്ചതിനും എല്ലാവരോടും ഞാൻ നന്ദി പറയുന്നു.ഷാരൂഖ് ഖാൻ പറഞ്ഞു. യാഷ് രാജ് ഫിലിംസ് നിർമ്മിച്ച് സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പത്താൻ ഇൽ  ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.