പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയ കാറിന് തീപിടിച്ച് ഗർഭിണിയുൾപ്പെടെ രണ്ട് പേർ മരിച്ചു

കണ്ണൂർ: പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഗർഭിണിയുൾപ്പെടെ രണ്ട് പേർ മരിച്ചു.ജില്ലാ ആശുപത്രിക്ക് 200 മീറ്റർ അകലെവെച്ച് കാറിന് തീപിടിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. കുറ്റ്യാട്ടൂർ സ്വദേശി റീഷ (31), ഭർത്താവ് പ്രജിത്ത് (42) എന്നിവരാണ് മരിച്ചത്.

പ്രജിത്തായിരുന്നു വാഹനം ഓടിച്ചിരുന്നത്. കാറിന്‍റെ പിൻസീറ്റിലുണ്ടായിരുന്ന നാല് പേർ രക്ഷപ്പെട്ടു.കാറിൻ്റെ മുൻ സീറ്റിലായിരുന്നു ഗർഭിണിയായ ശ്രീഷ ഇരുന്നിരുന്നത്.
റീഷയുടെ പിതാവ് വിശ്വനാഥൻ, അമ്മ ശോഭന, ശോഭനയുടെ സഹോദരി സജ്ന, റീഷയുടെ മൂത്ത കുട്ടി 7 വയസുകാരി ശ്രീപാർവതി എന്നിവരാണ് കാറിന് പിന്നിലുണ്ടായിരുന്നത്.പിൻ സീറ്റിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

കാറിന്‍റെ മുന്നിൽ നിന്ന് ആദ്യം പുക വരികയും പിന്നാലെ തീ പടരുകയുമായിരുന്നു.ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.കെട്ടിട നിർമാണ ജോലി കരാർ ഏറ്റെടുത്ത് ചെയ്യുന്നയാളാണ് മരിച്ച പ്രജിത്ത്.