പോലീസിനെ കബളിപ്പിച്ച് 20,000 രൂപ വിലയുള്ള ഇ-പോസ് മെഷീനുമായി പ്രതി മുങ്ങി

പത്തനംതിട്ട: പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയായിരുന്നു എബി ജോണ്‍. മദ്യലഹരിയിലായിരുന്ന ഇയാള്‍ പോലീസിനെ കബളിപ്പിച്ച് ഇ പോസ് മെഷീനുമായി കടന്നു കളയുകയായിരുന്നു. 20,000 രൂപയുള്ള മെഷീനുമായാണ് ഇയാൾ മുങ്ങിയത്.

മദ്യലഹരിയിലായിരുന്ന ഇയാള്‍ പോലീസിനെ കബളിപ്പിച്ച് കൊടുമൺ പൊലീസ് സ്റ്റേഷനിൽ നിന്ന് ഇ പോസ് മെഷീൻ കൈക്കലാക്കി കടന്നു കളയുകയായിരുന്നു. പ്രതി എബി ജോണിനെ പിടികൂടിയെങ്കിലും മെഷീൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

വഴിയിലെവിടൊയോ ഉപേക്ഷിച്ചെന്ന പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പറഞ്ഞ സ്ഥലത്ത് പൊലീസ് അന്വേഷിച്ചെങ്കിലും മെഷീനുള്ളിലുണ്ടായിരുന്ന പേപ്പര്‍ കടലാസ്സുകള്‍ മാത്രമാണ് ലഭിച്ചത്. മെഷീൻ ഇതുവരെ കണ്ടെത്തനായിട്ടില്ല.