ചീഫ് ജസ്റ്റീസും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ,മാധ്യമങ്ങൾ തെറ്റായതും കെട്ടിച്ചമച്ചതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് പ്രതിഷേധാര്‍ഹം, ഹൈക്കോടതി

 

എറണാകുളം ഗസ്റ്റ് ഹൗസിലെത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് മകളുടെ വിവാഹം ക്ഷണിക്കാന്‍.സൈബി ജോസ് കിടങ്ങൂരിനെതിരായ കോഴ കേസിൻ്റെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച എന്ന അസ്സംബന്ധ മാധ്യമ വാർത്തകൾ പുറത്തുവന്നതോടെയാണ് ഹൈക്കോടതി വിഷയത്തില്‍ വിശദീകരണം നല്‍കിയത്.

മകളുടെ വിവാഹത്തിന് ക്ഷണിക്കാനാണ് ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച് പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്നും തെറ്റായതും കെട്ടിച്ചമച്ചതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഹൈക്കോടതി പിആര്‍ഒ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

 

ഹൈക്കോടതി ജഡ്‌ജിമാരുടെ പേരില്‍ അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂര്‍ കോഴ വാങ്ങിയെന്ന സംഭവത്തിന്റെ അന്വേഷണത്തിനിടെയായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച എന്നതിനാൽ മാധ്യമങ്ങൾ അതാഘോഷിച്ചു.