തുർ‌ക്കിയിലും സിറിയയിലും ശക്തമായ ഭൂചനത്തിൽ കനത്ത നാശനഷ്ടം. റിക്ടർ സ്കെയിൽ‌ 7.8

ഈസ്താംബൂൾ‌: തുർ‌ക്കിയിലും സിറിയയിലും റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.150-ൽ അധികം ആളുകൾ മരിച്ചതായാണ് റിപ്പോർട്ട്.കിഴക്കൻ തുർക്കിയിൽ അനുഭവപ്പെട്ട റിക്ടർ സ്കെയിൽ‌ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിനു ശേഷം 6.7 റിക്ടർ സ്കെയിലില്‍ തുടർ ഭൂചലനവും അനുഭവപ്പെട്ടു.ഇരുരാജ്യങ്ങളിലുമായി 400ൽ അധികം പേർക്ക് ഭൂചനലത്തില്‍‌ പരിക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്ച പുലർച്ചെ ഇരുരാജ്യങ്ങളിലും അവനുഭവപ്പെട്ട ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്.മരണസംഖ്യ ആയിരമായി ഉയരാൻ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ പറഞ്ഞു. ആദ്യ ചലനത്തിനു പിന്നാലെ ആറ് തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടുവെന്നും ആളുകള്‍ തകര്‍ന്ന വീടുകള്‍ക്കുള്ളിലേക്ക് കയറരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയെന്നും റിപ്പോർട്ടുണ്ട്. തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ ഗാസിയാന്‍ടേപിന് സമീപത്തായാണ് ഭൂചലനം അനുഭവപ്പെട്ടത്.

സിറിയന്‍ അതിര്‍ത്തിയിലുള്ള തുര്‍ക്കിയുടെ പ്രധാന വ്യവസായ കേന്ദ്രമാണ് ഗാസിയാന്‍ടേപ്. നിരവധി കെട്ടിടങ്ങള്‍ക്കടക്കം വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. അയല്‍രാജ്യങ്ങളായ സിറിയ, ലെബനോന്‍, സൈപ്രസ് എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടു. സിറിയയില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

1999ലാണ് ഏറ്റവും ഒടുവില്‍ കനത്ത നാശം വിതച്ച ഭൂകമ്പം തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മൂലം ഡ്യുസെ നഗരം താറുമാറായി. 17,000 ആളുകൾ കൊല്ലപ്പെട്ടു. ഇസ്താംബുളില്‍ മാത്രം ആയിരത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി.ലോകത്തിലെ ഏറ്റവും സജീവമായ ഭൂകമ്പ സാധ്യതാ മേഖലകളില്‍ ഒന്നാണ് തുര്‍ക്കി.