ബ്രിട്ടനിൽ റിഷി സുനക് സർക്കാരിന്റെ പുതിയ കുടിയേറ്റ നിയമം, ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും

ലണ്ടൻ  : ഇന്ത്യയിൽ നിന്നും നിരവധിയാളുകൾ തൊഴിലും വിദ്യാഭ്യാസവുമായി ചേക്കേറുന്ന രാജ്യമാണ് ബ്രിട്ടൻ.റിഷി സുനക് സർക്കാർ ബ്രിട്ടനിൽ നടപ്പാക്കുന്ന കുടിയേറ്റ വിരുദ്ധ നടപടികൾ ഇന്ത്യയിൽ നിന്നുള്ള തൊഴിലന്വേഷകർക്കും വിദ്യാർത്ഥികൾക്കും തിരിച്ചടിയാകും.

2023-ൽ 65000 നുമേൽ അനധികൃത കുടിയേറ്റക്കാർ രാജ്യത്തേക്ക് കടന്നു വരുമെന്നാണ് ബ്രിട്ടീഷ് ഏജൻസികൾ കണക്കാക്കുന്നത്.കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു് അൻപത് ശതമാനം വർദ്ധനവാണ് ഉണ്ടാകാൻ പോകുന്നത്.ഇതിന്റെ ഭാഗമായാണ് പുതിയ കുടിയേറ്റ നിയമം കൊണ്ടുവരുവാൻ ഉദ്ദേശിക്കുന്നത്.ഇതുമായി ബന്ധപ്പെട്ടുള്ള കൂടിക്കാഴ്ച പ്രധാനമന്ത്രി റിഷി സുനക്കും ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രേവർമാനുമായും നടന്നു.

അന്താരാഷ്ട്രകരാറിൽ ഒപ്പുവെച്ച രാജ്യമെന്ന നിലയിൽ പുതിയ നീക്കം തിരിച്ചടിയാകുമെന്ന് ബ്രിട്ടീഷ് സർക്കാർ മുന്നിൽ കാണുന്നുണ്ട്.കുടിയേറ്റ വിരുദ്ധ നിയമം നടപ്പാക്കുന്നതിന്റെ കർശന നടപടികളിലേക്ക് നീങ്ങുന്ന ബ്രിട്ടൻ യൂറോപ്യൻ കൺവെൻഷൻ ഓൺ ഹ്യൂമൻ റൈറ്റ്സിന്റെ അന്താരാഷ്ട്ര ഉടമ്പടിയിൽ നിന്നും പിന്മാറുമെന്ന് റിപ്പോർട്ട് ഉണ്ട്