വ്യാജ സർട്ടിഫിക്കേറ്റുകൾ നൽകി ധനസഹായം നേടിയെടുത്തു,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വൻ തട്ടിപ്പ്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (സിഎംഡിആർഎഫ്) നിന്നും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് നൽകുന്ന ചികിത്സസഹായം വ്യാജ സർട്ടിഫിക്കേറ്റുകൾ നൽകി വിദേശമലയാളികൾ,അതി സമ്പന്നർ, ഉൾപ്പെടെ നിരവധി പേർ നേടിയെടുത്തതായി വിജിലൻസിന്റെ കണ്ടെത്തൽ.

കളക്ട്രേറ്റുകൾ കേന്ദ്രീകരിച്ചുള്ള വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ അനർഹരായ നിരവധി പേർക്ക് ദുരതാശ്വാസ നിധിയിൽ നിന്നും ധനസഹായം അനുവദിച്ച്‌ വ്യാപക തട്ടിപ്പ് നടന്നതായി കണ്ടെത്തി. സമ്പന്നരും വ്യാജ സർട്ടിഫിക്കേറ്റുകൾ നൽകിയ നിരവധി പേരും സിഎംഡിആർഎഫിൽ നിന്നും ധനസഹായം നേടി.

കരൾ രോഗി ഹൃദ്രോഗിയാണെന്നുള്ള വ്യാജ സർട്ടിഫിക്കേറ്റ് നൽകി കൂടുതൽ ചികിത്സ സഹായം നേടിയെടുത്തു.എറണാകുളം ജില്ലയിൽ സമ്പന്നരായ വിദേശ മലയാളികൾക്ക് ചികിത്സയസഹായം ലഭിച്ചു.ഒരാൾക്ക് മൂന്ന് ലക്ഷം രൂപ വരെ സിഎംഡിആർഫിൽ നിന്നും അനുവദിച്ചതായി വിജിയലൻസ് കണ്ടെത്തി.ഒരു കുടുംബത്തിൽ നിന്നുതന്നെ നാല് പേർക്ക് രണ്ട് പ്രാവിശ്യമായി ചികിത്സക്കായി ധനസഹായം നൽകി.

കൊല്ലം ജില്ലയിൽ ഒരു ഡോക്ടർ തന്നെ 1500 സർട്ടിഫിക്കേറ്റുകളാണ് നൽകിയത്.എല്ല് രോഗ വിദഗ്ധനായ ഡോക്ടർ 13 അപേക്ഷയ്ക്ക് സർട്ടിഫിക്കേറ്റ് നൽകി.അനർഹരായവർക്ക് കൂടുതൽ തുക ധനസഹായം അനുവദിച്ചു് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ
വൻ തട്ടിപ്പു നടത്താൻ ഉദ്യോഗസ്ഥ വൃന്ദമുൾപ്പെടെ കൂട്ട് നിന്നതായാണ് വിജിലൻസിന്റെ കണ്ടെത്തലുകൾ.