പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ല.ഉപേക്ഷിച്ച നിലയിൽ ഫോൺ കണ്ടെത്തി.

കോട്ടയം: കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി പി ഒ ബഷീറിനെ ഇന്ന് രാവിലെ മുതൽ കാണാതായി.ക്വാട്ടേഴ്സിൽ നിന്ന് ഫോൺ ഉള്‍പ്പെടെ ഉപേക്ഷിച്ച നിലയിൽ ഫോൺ കണ്ടെത്തി.അമിത ജോലി ഭാരവും തൊഴിൽ സമ്മർദ്ദവും കാരണം കടുത്ത മനോവിഷമത്തിലായിരുന്നു ബഷീർ എന്ന് സഹപ്രവർത്തകർ പറയുന്നു.ട്രെയിനിൽ എവിടേക്കോ പോയതാകാമെന്ന് സംശയിക്കുന്നു.

മേലുദ്യോഗസ്ഥരുടെ പ്രതികാര നടപടിയെന്നോണം ജോലി ഭാരവും തൊഴിൽ സമ്മർദ്ദവും കൂടുന്നത് കേരളാ പോലീസിൽ നിത്യ സംഭവമായി മാറുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.