തേഞ്ഞിപ്പാലം എസ്ഐയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കഞ്ചാവുമായി പിടിയിൽ

തിരുവനന്തപുരം : തേഞ്ഞിപ്പാലം എസ്ഐയെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് ഒളിവിൽ പോയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശാന്തിഭൂഷണെ കഞ്ചാവ് വിൽപനയ്ക്കിടെ നൈറ്റ് പെട്രേളിങ്ങിനിടെ ആര്യങ്കാട് പോലീസ് പിടികൂടി. നെയ്യാറ്റിൻകര ബിഷപ്പ് ഹൗസ് ആക്രമണം, കാറിൽ തട്ടിക്കൊണ്ടുപോകൽ,പിടിച്ചു പറി, തുടങ്ങി അനവധി കേസുകളിൽ പ്രതിയാണ് ശാന്തിഭൂഷൺ.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശിൽപ ദേവയ്യയുടെ നിർദ്ദേശപ്രകാരം ഡിഎഎൻഎസ്എഎഫ് ടീമിന്റെ ചുമതലയുള്ള നർകോട്ടിക് സെൽ ഡിവൈഎസ്പി വി.ടി റാസിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെക്കുറിച്ച് അന്വേഷണം നടത്തി വരുന്നതിനിടെ ഒളിവിലായിരുന്ന ശാന്തിഭൂഷൺ സ്ഥിരമായി കാട്ടാക്കട , നെയ്യാർഡാം ഭാഗങ്ങളിൽ വന്നു പോകുന്നതായി ജില്ലാ പോലീസിനു രഹസ്യ വിവരം കിട്ടി.

ആര്യങ്കോട് മൂന്നാറ്റുംമുക്ക് പാലത്തിനു സമീപം ആര്യങ്കോട് പോലീസിന്റെ നൈറ്റ് പട്രോളിംഗ്‌ നടക്കുന്നതിനിടയിലേക്ക് കാറിൽ കഞ്ചാവുമായി വന്നു പെടുകയായിരുന്നു ശാന്തിഭൂഷൻ.021ൽ നെയ്യാറ്റിൻകര എക്സൈസ് രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ പ്രതിയായി ഒളിവിലായിരുന്ന ശാന്തിഭൂഷൺ ഒളിവിൽ നിന്നുകൊണ്ട് ജില്ലയിൽ കഞ്ചാവ് വിതരണം നടത്തിവരുകയായിരുന്നു.കോടതി ശാന്തിഭൂഷണിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും പ്രതി ഒളിവിൽ പോകുകയായിരുന്നു.