സ്ത്രീ സുഹൃത്തിനൊപ്പം ഹോട്ടലിൽ താമസിക്കുമ്പോൾ കൂടുതൽ നേരം ലൈംഗിക ഉദ്ധാരണത്തിനായി മദ്യത്തിനൊപ്പം വയാഗ്ര കഴിച്ചു് മരണം

നാഗ്‌പൂർ : സ്ത്രീ സുഹൃത്തിനൊപ്പം ഹോട്ടലിൽ മുറിയെടുത്തു താമസിച്ച 41കാരൻ കൂടുതൽ നേരം ലൈംഗിക ഉദ്ധാരണത്തിനായി മദ്യത്തിനൊപ്പം വയാഗ്ര കഴിച്ചത് കാരണം മരണപ്പെട്ടു. തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം കുറയുന്ന സെറിബ്രോവാസ് രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.

വയാഗ്ര എന്ന ബ്രാൻഡിൽ വിൽക്കുന്ന സിൽഡെനാഫിൽ ഗുളികകളാണ് നാൽപ്പത്തിയൊന്നുകാരൻ കഴിച്ചത്.സ്ത്രീ സുഹൃത്തിനൊപ്പം ഹോട്ടലിൽ മുറിയെടുത്ത ഇയാൾ മദ്യപിക്കുന്നതിനിടെ രണ്ട് ഗുളികകൾ കഴിക്കുകയും ലൈംഗീക ബന്ധത്തിലേർപ്പെടുകയും ചെയ്തു.അടുത്ത ദിവസം രാവിലെ ശാരീരിക അസ്വസ്ഥത കാണിക്കുകയും ഛർദ്ദിക്കുക്കകയും ചെയ്ത 41 കാരനോട് ആശുപത്രിയിൽ പോകാമെന്ന് ഒപ്പമുണ്ടായിരുന്ന സ്ത്രീ പറഞ്ഞെങ്കിലും തനിക്ക് മുൻപും ഇങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെന്ന് ഇയാൾ അറിയിച്ചു.

ആരോഗ്യനില കൂടുതൽ ഗുരുതരമായതോടെ യുവതി 41കാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.300 ഗ്രാം രക്തം കട്ടപിടിച്ചതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായി. മദ്യത്തിൻ്റെയും മരുന്നുകളുടെയും മിശ്രിതവും നേരത്തെയുണ്ടായിരുന്ന ഉയർന്ന രക്തസമ്മർദ്ദവുമാണ് 41കാരനെ മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടർമാർ കണ്ടെത്തി.