പാരാഗ്ലൈഡ് ഇൻസ്ട്രക്ടർ അപകടത്തിന് ശേഷം വെള്ളപേപ്പർ ഒപ്പിട്ടു വാങ്ങി,കരഞ്ഞു നിലവിളിച്ചിട്ടും ഇൻസ്ട്രക്ടർ സന്ദീപ് താഴെ ഇറക്കിയില്ല.യാത്രക്കാരി പവിത്ര

തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിലെ പാരാഗ്ലൈഡ് ഇൻസ്ട്രക്ടർ സന്ദീപ്,ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ് എന്നിവരെ അപകടത്തിൽപ്പെട്ട ഗ്ലൈഡറിൽ ഉണ്ടായിരുന്ന യുവതി പവിത്രയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് അറസ്റ്റ് ചെയ്തു.

ഗ്ലൈഡർ പറന്നു തുടങ്ങി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും യുവതി നിലവിളിച്ചിട്ടും നിലത്തിറക്കാൻ കൂട്ടാക്കിയില്ല എന്നുമാണ് പവിത്രയുടെ മൊഴി.മനപ്പൂർവമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.ലൈസൻസില്ലാതെയാണ് സ്ഥാപനം നടത്തിയിരുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.

ഇന്നലെ നാലരയോടെ ശക്തമായ കാറ്റിൽ നിയന്ത്രണം നഷ്ടമായ പാരാ ഗ്ലൈഡിംഗ് സംവിധാനം ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയതിനാൽ കോയമ്പത്തൂർ സ്വദേശി പവിത്രയും ഇൻസ്ട്രക്ടറായ സന്ദീപും മൂന്ന് മണിക്കൂറോളം തൂങ്ങി കിടക്കുകയായിരുന്നു.ഏതാണ്ട് ഒന്നേമുക്കാൽ മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ വർക്കല പൊലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് പ്രത്യേകം തയ്യാറാക്കിയ വലയിലേക്ക് ഇരുവരേയും ഇറക്കി. ഹൈമാസ്റ്റ് ലൈറ്റിന്റെ അഗ്രഭാഗം താഴ്ത്തിയ ശേഷമാണ് താഴേക്ക് ഇറക്കിയത്.

ഇരുവരേയും വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വലിയ പരിക്കില്ലാത്തതിനാൽ സന്ദീപിനെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു.സ്ഥാപനം ഉടമകളായ ആകാഷ്, ജിനേഷ് എന്നിവർ ഒളിവിലാണ്.ഗ്ലൈഡർ പറന്നു തുടങ്ങി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും യുവതി നിലവിളിച്ചിട്ടും നിലത്തിറക്കാൻ കൂട്ടാക്കിയില്ലെന്നും ആശുപത്രിക്കാരെന്ന വ്യാജേന സന്ദീപും ജീവനക്കാരും ആശുപത്രിയിൽ വെച്ച് സ്റ്റാമ്പ് പതിച്ച വെള്ള പേപ്പർ നിർബന്ധിച്ചു് ഒപ്പിട്ടു വാങ്ങിയെന്നും കോയമ്പത്തൂർ സ്വദേശി പവിത്ര പറഞ്ഞു.