ലളിത ജീവിതം നയിക്കുന്ന സൂപ്പർ സ്റ്റാർ

ഇന്ത്യയിലെ ഏറ്റവും വലിയ താരമായിട്ടും വളരെ ലളിതമായ ജീവിതമാണ് സൽമാൻ ഖാൻ നയിക്കുന്നത്. ഒരു മുറി മാത്രമുള്ള അപ്പാർട്ട്‌മെന്റിലാണ് താമസിക്കുന്നത്.ഒരു സോഫ, ഡൈനിംങ്ടേബിൾ, ആളുകളോട് സംസാരിക്കാൻ വേണ്ടി ഒരു ചെറിയ ഏരിയ, ഒരു ചെറിയ ജിം, ഒരു മുറി എന്നിങ്ങനെ വളരെ കുറച്ച് സൗകര്യങ്ങൾ മാത്രമേ അവിടെയുളളൂ. സുഹൃത്ത് മുകേഷ് ചബ്ര പറഞ്ഞു.

ബ്രാൻഡുകളോട് താൽപര്യവുമില്ല. വിലകൂടിയ സാധനങ്ങൾ വാങ്ങാറുമില്ല. അതുപോല ഭക്ഷണ കാര്യങ്ങളിലും പ്രത്യേകിച്ച് ഇഷ്ടാനിഷ്ടങ്ങളില്ല. എല്ലാം കഴിക്കും.എല്ലാവരേയും സഹായിക്കുന്ന വളരെ വേഗം എത്തിപ്പെടാൻ കഴിയുന്ന ആളാണ് സൽമാൻ ഖാൻ. വളരെ സത്യസന്ധനായ വ്യക്തിയാണ്.

അദ്ദേഹത്തിന്റെ സത്യസന്ധത ആളുകൾ തെറ്റിദ്ധരിക്കുന്നു. വാക്കുകൾ മറ്റൊരു രീതിയിൽ ആളുകൾ എടുക്കുന്നു. പലപ്പോഴും സൽമാൻ ഖാന്റെ മാനസികാവസ്ഥ വ്യത്യസ്തമായിരിക്കും. അദ്ദേഹത്തിന്റെ മാനസികാവസ്ഥ നോക്കി വേണം സമീപിക്കാനെന്നും താൻ കാണാൻ തുടങ്ങിയ കഴിഞ്ഞ 15 വർഷമായി പ്രത്യേകിച്ച് ഒരു മാറ്റവും സൽമാന് ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞ15 വർഷമായി സൽമാൻ ഖാനുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന കാസ്റ്റിങ് ഡയറക്ടർ മുകേഷ് ചബ്ര പറഞ്ഞു