ഏറ്റവും വലിയ പ്രകമ്പനത്തോടെ ഡൽഹിയിൽ ഭൂചലനം

ന്യൂഡൽഹി: റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്നലെ രാത്രിയിൽ അനുഭവപ്പെട്ടു.രാത്രി 10.20നും 10.26നും ഇടയ്ക്ക് ജമ്മു കശ്മീർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലും ഭൂചലനമുണ്ടായി.ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലും ശക്തമായ ഭൂചലനം ഉണ്ടായി.

പാകിസ്ഥാനിലും അഫ്​ഗാനിസ്ഥാനിലുമായി 11 മരണം റിപ്പോർട്ട് ചെയ്തു. 300ൽ അധികം പേർക്ക് പരിക്കേറ്റതായും നിരവധി കെട്ടിടങ്ങൾ തകർന്നു വീണതായും റിപ്പോർട്ടുണ്ട്.കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടായ ഭൂചലനങ്ങളിൽ വെച്ച് ഏറ്റവും ശക്തമായ പ്രകമ്പനമാണ് ഇന്നലെയുണ്ടായത്.പ്രകമ്പനം മൂന്ന് സെക്കൻഡ് നീണ്ടുനിന്നു.പരിഭ്രാന്തരായ ജനം കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങി തുറസായ സ്ഥലങ്ങളിലേക്ക് മാറി.

അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ നിന്നും 90 കിലോമീറ്റർ മാറിയാണ് പ്രഭവകേന്ദ്രം. ചിലയിടങ്ങളിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.