മൂന്ന് മിനിറ്റിലധികം റെയിൽവെ സ്ക്രീനുകളിൽ അശ്ലീല വീഡിയോ,വീഡിയോയിൽ ഞാനാണെന്നു പ്രതീക്ഷിക്കുന്നു, പോൺ താരം കെന്ദ്ര ലസ്റ്റ്

വാഷിംഗ്‌ടൺ : ബിഹാറിലെ പട്‌ന റെയിൽവെ സ്റ്റേഷനിൽ ഞായറാഴ്ച രാവിലെ 9.30നു സ്റ്റേഷനിലെ പത്താം നമ്പർ പ്ലാറ്റ്‌ഫോമിൽ സ്ഥാപിച്ചിരുന്ന ടിവി സ്‌ക്രീനുകളിലാണ് അശ്ലീല വീഡിയോ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്.റെയിൽവെ സ്റ്റേഷനിലെ ടിവി സ്ക്രീനുകളിൽ പ്രത്യക്ഷപ്പെട്ട അശ്ലീല ദൃശ്യങ്ങൾ ചിലർ മൊബൈൽ ഫോണിൽ പകർത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.

അശ്ലീല ദൃശ്യങ്ങൾ തൻ്റേതാണെന്ന അവകാശവാദവുമായി പോൺ താരം കെന്ദ്ര ലസ്റ്റ് രംഗത്തുവന്നു.ഇന്ത്യ എന്ന് എഴുതിയ സ്റ്റിക്കർ ചേർത്ത ട്വീറ്റിൽ ബിഹാർ റെയിൽ വെ സ്റ്റേഷൻ എന്ന ഹാഷ്ടാഗും സ്വന്തം ചിത്രവും കെന്ദ്ര ലസ്റ്റ് ഉൾപ്പെടുത്തിയിരുന്നു. അത് നിങ്ങളുടെ വീഡിയോ ആണോ എന്ന ഒരാളുടെ ചോദ്യത്തിന് ഞാനാണെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു മറുപടി.

സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രക്കാരാണ് റെയിൽ വെ സ്റ്റേഷനിൽ വീഡിയോ കണ്ടത്.വൈറലായ വീഡിയോ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും റെയിൽവേ മന്ത്രാലയത്തിനും ടാഗ് ചെയ്തിരുന്നു.സംഭവത്തിൽ റെയിൽവെയും ആർപിഎഫും സ്റ്റേഷനിലെ ജീവനക്കാരെ ചോദ്യം ചെയ്യുകയും സ്റ്റേഷനിലെ ടെലിവിഷനിൽ പരസ്യങ്ങൾ സംപ്രേക്ഷണം ചെയ്യാൻ കാരാറിൽ ഏർപ്പെട്ട ദത്ത കമ്മ്യുണിക്കേഷനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. കമ്പനിയുമായുള്ള കരാർ റെയിൽവെ റദ്ദാക്കിയതായും റിപ്പോർട്ടുകളുണ്ട്.