നടൻ ഇന്നസെന്റ് ഐ സി യു വിൽ വെന്റിലേറ്ററിൽ നില ഗുരുതരം

കൊച്ചി : കാൻസറിനെ വളരെ ശക്തമായി നേരിട്ട് പലർക്കും പ്രചോദനമായി ജീവിതത്തിലേക്ക് തിരിച്ചു വന്ന നടൻ ഇന്നസെന്റിനെ വീണ്ടും രോഗം സങ്കീർണമായതോടെ രണ്ടാഴ്ച മുൻപ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.ഐ.സി.യുവിൽ നിന്നും മുറിയിലേക്ക് മാറ്റിയിരുന്നവെങ്കിലും വീണ്ടും വെന്റിലേറ്ററിന്റെ സഹായം വേണ്ടിവന്നു.