ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

കൊച്ചി: ചലച്ചിത്ര നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. എക്സ്ട്രാ കോർപോറിയൽ മെംബ്റെയ്‌ൻ ഓക്സിജനേഷൻ (ECMO) സഹായത്താൽ ചികിത്സ തുടരുകയാണെന്ന് ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.
ന്യൂമോണിയ ബാധിച്ചതാണ് ആരോഗ്യനില വഷളായതിനു കാരണമായി പറയുന്നത്.ക്യാൻസറിനെ തുടർന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യങ്ങൾ മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നസെന്റ് മരിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ തെറ്റായി പ്രചരണം നടക്കുന്നുണ്ട്.
2021 ലാണ് അദ്ദേഹത്തിന് നോൺ-ഹോഡ്ജ്കിൻസ് ലിംഫോമ സ്ഥിരീകരിച്ചത്. തുടർന്ന് എയിംസിൽ ഉൾപ്പെടെ ചികിത്സ തേടിയിരുന്നു. അസുഖം ഭേദമായി സിനിമയിൽ സജീവമായ ശേഷം ഇക്കൊല്ലം വീണ്ടും ആരോഗ്യനില വഷളാവുകയായിരുന്നു.