മിന്നൽ ചുഴലി, കനത്ത മഴ,വൈദ്യുതി ബന്ധം തകർന്നു,തൃശൂരിൽ

തൃശൂർ:  തൃശ്ശൂരിൽ കൊപ്ലിപ്പാടം, കൊടുങ്ങ മേഖലയിൽ ശക്തമായ കാറ്റും മിന്നൽ ചുഴലിയും കനത്ത മഴയും. ആയിരത്തോളം വാഴകൾ കാറ്റിൽ നശിച്ചു. വ്യാപകമായ കൃഷിനാശം സംഭവിച്ചു. തെങ്ങും മരങ്ങളും കടപുഴകി വീണു. ശക്തമായ കാറ്റിൽ വൈദ്യുതി ലൈനുകൾക്ക് തകരാർ സംഭവിച്ചു.

കേരളത്തിൽ വേനൽ മഴ സജീവമാകുന്നു.മധ്യ-തെക്കൻ കേരളത്തിലും പാലക്കാട്, വയനാട് ജില്ലകളിലും കിഴക്കൻ മേഖലകളിലുമാണ് മഴയ്ക്ക് കൂടുതൽ സാധ്യത.പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.