വഴിയാത്രക്കാരിയെ ഇടിച്ച് നിയന്ത്രണം വിട്ട കാർ മരത്തിലും ഇടിച്ചു; രണ്ടു സ്ത്രീകൾ മരിച്ചു

ചാലക്കുടി∙ റോഡ് കുറുകെ കടന്ന സ്ത്രീയും അവരെ ഇടിച്ചപ്പോൾ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാർ യാത്രക്കാരിയും മരിച്ചു. രാവിലെ 5.45ന് ചാലക്കുടി – അതിരപ്പിള്ളി റോഡിൽ പരിയാരം സിഎസ്ആർ കടവിലാണ് അപകടം. കാൽനട യാത്രക്കാരി പരിയാരം ചില്ലായി ദേവസിയുടെ ഭാര്യയുമായ അന്നു (74), കാറിലെ യാത്രക്കാരി കൊന്നക്കുഴി തോമസിന്റെ ഭാര്യ ആനി (60) എന്നിവരാണു മരിച്ചത്.

നിയന്ത്രണം വിട്ട കാർ മരത്തിലിടിക്കുകയായിരുന്നു. റോഡിൽ വളവുള്ള ഭാഗമാണിത്. തോമസാണ് കാർ ഓടിച്ചിരുന്നത്. പരുക്കേറ്റ തോമസ് ചാലക്കുടി സെന്റ് ജയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹം ഇതേ ആശുപത്രിയിലെ മോർച്ചറിയിലാണ്. പള്ളിയിലേക്കു പോകുകയായിരുന്നു അന്നു.