രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയതിൽ രാജ്യവ്യാപക പ്രതിഷേധം കടുപ്പിച്ച്‌ കോൺഗ്രസ്

ന്യൂഡൽഹി: രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയതിൽ രാഹുലിന് ഐക്യദാര്‍ഢ്യവുമായി ഇന്ന് മുതൽ ഏപ്രില്‍ 30 വരെ കോൺ​ഗ്രസ് രാജ്യവ്യാപക സമരം നടത്തും.ഇന്നലെ രാത്രി 7 മണിക്ക് ചെങ്കോട്ടയിൽ ദീപം കൊളുത്തി പ്രതിഷേധം നടത്തി.

ഇന്നലെ കോൺ​ഗ്രസ് നടത്തിയ പാർലമെന്റ് സ്തംഭിപ്പിച്ച് കൊണ്ടുള്ള പ്രതിഷേധത്തിൽ ലോക്സഭ സ്പീക്കറുടെ മുഖത്തേക്ക് പേപ്പര്‍ കീറിയെറിയുകയും, കരിങ്കൊടി വീശുകയും ചെയ്തു. കോണ്‍ഗ്രസ് എംപിമാര്‍. സ്പീക്കർ ഓം ബിര്‍ലക്ക് പകരം ചെയറിലെത്തിയ മിഥുന്‍ റെഡ്ഡിയ്ക്ക് നേരെ പ്രകോപിതരായി. ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, മാണിക്കം ടാഗോര്‍, ജ്യോതിമണി, രമ്യ ഹരിദാസ് എന്നീ എംപിമാര്‍ രാഹുലിനെ അയോഗ്യനാക്കിയ ഉത്തരവ് സ്പീക്കറുടെ മുഖത്തേക്ക് കീറിയെറിഞ്ഞു . ചേംബറിൽ കയറി ടിഎന്‍ പ്രതാപന്‍ സ്പീക്കറുടെ ചെയറിലേക്ക് കരിങ്കൊടി എറിയുകയും ചെയ്തു.

പാര്‍ലമെന്‍റിന് പുറത്തും പ്രതിഷേധം ശക്തമാക്കാനാണ് കോൺ​ഗ്രസിന്റെ തീരുമാനം.ഏപ്രിൽ 15 മുതല്‍ മുപ്പത് വരെ സംസ്ഥാനങ്ങളില്‍ ജയില്‍ നിറക്കല്‍ സമരം നടത്താന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.