സൽമാൻ ഖാനെ ഏപ്രിൽ 30ന് കൊല്ലും ‘റോക്കി ഭായ്’

മുംബൈ : ബോളിവുഡ് താരം സൽമാന് തിങ്കളാഴ്ച്ച രാത്രി ഫോണിലൂടെ വധഭീഷണിയുണ്ടായി.ജോധ്‌പൂരിൽ നിന്നും റോക്കി ഭായ് ആണ് വിളിക്കുന്നത് എന്നും ഏപ്രിൽ 30 ന് സൽമാൻ ഖാനെ കൊല്ലുമെന്നുമായിരുന്നു ഭീഷണി.വധഭീഷണി മുഴക്കിയ കേസിൽ പതിനാറുകാരൻ പൊലീസ് പിടിയിലായി.

റോക്കി ഭായ് എന്നാണ് പേരെന്നും ജോധ്‌പൂരിൽ നിന്നാണ് വിളിക്കുന്നതെന്നും സ്വയം പരിചയപ്പെടുത്തി പൊലീസ് കൺട്രോൾ റൂമിൽ  രാത്രിയാണ് ഭീഷണി കോൾ വന്നത്. ഏപ്രിൽ 30 ന് സൽമാൻ ഖാനെ കൊല്ലുമെന്നായിരുന്നു ഭീഷണി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പതിനാറുകാരൻ പിടിയിലായത്.

മഹാരാഷ്ട്രയിലെ ഷഹപൂരിൽ നിന്നും പിടികൂടിയ ‘റോക്കി ഭായ്’ എന്ന കൗമാരക്കാരനെ . കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് മുംബൈയിലേക്ക് കൊണ്ടുവരും.ആഴ്ച്ചകൾക്കു മുമ്പ് ഇ-മെയിൽ വഴിയും സൽമാൻ ഖാനെതിരെ വധഭീഷണി വന്നിരുന്നു. ഗായകൻ സിദ്ദു മൂസെ വാലയുടെ കൊലപാതകത്തിൽ പങ്കാളിയായ ഗുണ്ടാനേതാവിൽ നിന്നാണ് സൽമാനും ഭീഷണിയുണ്ടായത്.

സൽമാൻ ഖാനെതിരെ നിലവിൽ വധഭീഷണി നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രതിയിലായ പൊലീസ്. താരത്തിന്റെ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയ്, ഗോൾഡി ബ്രാർ എന്നിവർക്കെതിരെ മുംബൈ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.