തിരുവനന്തപുരം: സമ്പൽ സമൃദ്ധിയുടെയും ,ഐശ്വര്യത്തിന്റെയും ഉത്സവമായ വിഷു ആഘോഷിച്ച് ലോക മലയാളികൾ.വിഷു വസന്തകാലത്തിന്റെ ആരംഭമായും കൊയ്ത്തുത്സവവുമായും മലയാളമാസം മേടം ഒന്നിനാണു വിഷു ആഘോഷിക്കുന്നത്.നല്ല നാളെയ്ക്ക് വേണ്ടിയുള്ള പ്രതീക്ഷ കിരണങ്ങളുമായി ലോകമെങ്ങുമുള്ള മലയാളികൾ ഇന്ന് വിഷു ആഘോഷിച്ചു.
കാർഷിക ഉത്സവമായാണ് കേരളത്തിൽ വിഷു ആഘോഷിക്കുന്നത്. വിളവെടുപ്പിന്റെ ആഘോഷമായ വിഷു കണിയൊരുക്കിയും പുതു വസ്ത്രങ്ങൾ ധരിച്ചും സദ്യ ഉണ്ടാക്കിയുമാണ് മലയാളികൾ ആഘോഷിക്കുന്നത്.വിളവെടുപ്പിൽ ലഭിച്ച പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ചാണ് കണി ഒരുക്കുന്നത്. വിഷുക്കണി കണ്ട് സമ്പൽസമൃദമായ ഒരു വർഷത്തെ വരവേൽക്കു.ന്നു.
മലയാള പുതുവർഷത്തിന്റെ ആരംഭമായാണ് വിഷുവിനെ കണക്കാക്കുന്നത്. കാർഷിക ഉത്സവമാണ് കേരളത്തിൽ വിഷു.