ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ പ്രസം​ഗിക്കവേ ബോംബ് സ്ഫോടനം

ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുടെ സന്ദർശനത്തിനിടെ പടിഞ്ഞാറൻ ജാപ്പനീസ് തുറമുഖത്ത് വൻ സ്‌ഫോടനം. പടിഞ്ഞാറൻ ജാപ്പനീസ് തുറമുഖത്താണ് സ്ഫോടനം ഉണ്ടായത്.ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയെ സ്ഥലത്ത് നിന്ന് സുരക്ഷിതമായി മാറ്റി.

പ്രാദേശിക തെരഞ്ഞെടുപ്പിൽ തന്റെ ഭരണകക്ഷിയുടെ സ്ഥാനാർത്ഥിയുടെ പ്രചരണത്തിനായി വകയാമ പ്രിഫെക്ചറിലെ സൈക്കാസാക്കി തുറമുഖം സന്ദർശിക്കുകയായിരുന്നു കിഷിദ. അദ്ദേഹം പ്രസംഗം ആരംഭിക്കുന്നതിന് തൊട്ടു മുൻപാണ് സ്ഫോടനം ഉണ്ടായത്.സംഭവത്തിൽ ആളപായം ഇല്ല.