ഇടുക്കി: പീരുമേട് കോടതി വളപ്പിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് കസ്റ്റഡിയിൽ. ചക്കുപളം കുങ്കിരിപെട്ടി സ്വദേശിയായ ബിജുവാണ് ഭാര്യ അമ്പിളിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
കുടുംബ വഴക്കിനെ തുടര്‍ന്ന് 2018ല്‍ കുമളി പോലിസ് ചാര്‍ജ് ചെയ്ത കേസില്‍ വിസ്താരത്തിന് എത്തിയതായിരുന്നു ബിജുവും അമ്പിളിയും.വിസ്താരത്തിന് ശേഷം എഎപി ഓഫീസില്‍ നിന്നും ഇറങ്ങിയ അമ്പിളിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പീരുമേട് കോടതി വളപ്പില്‍, എഎപി ഓഫീസിന് സമീപത്താണ് ആക്രമണം നടന്നത്.
കഴുത്തില്‍ നിരവധി കുത്തുകള്‍ ഏറ്റ അമ്പിളിയുടെ പരുക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.ഇരുവരും വര്‍ഷങ്ങളായി പിരിഞ്ഞ് താമസിക്കുകയാണ്.അറസ്റ്റ് ചെയ്ത ബിജുവിനെതിരെ പീരുമേട് പോലീസ് വധശ്രമത്തിന് കേസെടുത്തു.