കേരളത്തിലുടനീളം ഹെപ്പറ്റൈറ്റിസ് ബി പരിശോധനയ്ക്കായി നൂറു ദിന കാമ്പയിനുമായി ആസ്റ്റര്‍ ലാബ്‌സ്

കൊച്ചി : കേരളത്തിലുടനീളം ഹെപ്പറ്റൈറ്റിസ് ബി പരിശോധനയുമായി ആസ്റ്റര്‍ ലാബ്‌സ്.’B Aware. B Negative’ ‘ എന്ന പേരിലാണ് നൂറ് ദിന ക്യാമ്പയിന് ആസ്റ്റര്‍ ലാബ്‌സ് തുടക്കം കുറിക്കുന്നത്. കേരളത്തില്‍ നൂറിലധികം കേന്ദ്രങ്ങളുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ ്കീഴിലുള്ള ആസ്റ്റര്‍ ഫാര്‍മസിയും, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരളയും ഈ ക്യാമ്പയിനില്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്നു.
ഏപ്രില്‍ 19, ലോക കരള്‍ ദിനാചരണത്തോടനുബന്ധിച്ചാണ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. ജൂലൈ 28, ലോക ഹെപ്പറ്റൈറ്റിസ് ദിനം വരെയാണ് ‘B Aware. B Negative’ ‘ തുടരുക. ഹെപ്പറ്റൈറ്റിസ് ബി (റാപ്പിഡ് കാര്‍ഡ് ടെസ്റ്റ്) പരിശോധന ആസ്റ്റര്‍ ലാബ്സിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്. ക്യാമ്പയിനിന്റെ ഭാഗമായി ആസ്റ്റര്‍ ലാബ്‌സിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും റാപ്പിഡ് കാര്‍ഡ് ടെസ്റ്റ് സൗജന്യമായി ചെയ്യാനുള്ള അവസരം ഉണ്ടാകും.
കേരളത്തിലെ എല്ലാ ആസ്റ്റര്‍ ലാബുകളിലും പരിശോധനാസൗകര്യം ലഭ്യമാണ്. പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്ന രോഗികള്‍ക്ക് കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളില്‍ വിദഗ്ധ ഹെപ്പറ്റോളജിസ്റ്റുമാരുടെ സൗജന്യ കണ്‍സള്‍ട്ടേഷനും ലഭ്യമാക്കും.കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ നമ്പറില്‍ ബന്ധപ്പെടുക : 8129081291.
‘ഗുരുതര പ്രശ്നമാകുന്നതിന് മുമ്പ് ഇത്തരം അണുബാധകള്‍ കണ്ടെത്താനും പരിഹരിക്കാനും സഹായിക്കുകയാണ് B Aware. B Negative’ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നതെന്ന്, ഹെപ്പറ്റോബിലിയറി സര്‍ജറി, മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു.
വൈറല്‍ ഹെപ്പറ്റൈറ്റിസ് ബി എന്നത് അപകടകരമായ ഒരു അണുബാധയാണ്. ഇത് ശരിയായ പരിശോധനകളുടെ അഭാവം മൂലം മിക്ക ആളുകളിലും സാധാരണയായി ശ്രദ്ധിക്കപ്പെടാതെ പോകുന്നു. വിട്ടുമാറാത്ത രോഗമായി മാറുന്നതുവരെ ഭൂരിഭാഗം ആളുകളിലും രോഗലക്ഷണങ്ങള്‍ അനുഭവപ്പെടില്ല’ എന്നും ഡോ.മാത്യൂ ജേക്കബ് വ്യക്തമാക്കി.
‘ആസ്റ്ററിന്റെ പുതിയ ക്യാമ്പയിന്‍ നൂറു കണക്കിന് പേരുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാന്‍ ഉതകുന്നതാകുമെന്നാണ് പ്രതീക്ഷയെന്ന്’ ആസ്റ്റര്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിനു കീഴിലുള്ള കേരളത്തിലെ എല്ലാ സ്ഥാപനങ്ങളും ഈ നൂറ് ദിന ക്യാമ്പയിനില്‍ കൈകോര്‍ക്കുന്നുണ്ട്.