99.69 % വിജയമാണ് ഈ വർഷത്തെ എസ്എസ്എല്‍സി ഫലം

തിരുവനന്തപുരം:99.69 % വിജയമാണ് ഈ വർഷത്തെ എസ്എസ്എല്‍സി ഫലം.ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,153 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,25,563 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്.

വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കോട്ടയം 99.92 %. ഏറ്റവും കുറവുള്ള ജില്ല തിരുവനന്തപുരം 99.08 %. മുൻ വർഷം 99.7 ശതമാനമാനമായിരുന്നു വിജയം. എന്നാൽ ഫുൾ എ പ്ലസ് നേടിയവരുടെ വിദ്യാർത്ഥികളുടെ എണ്ണം കൂടി.സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.