അപകീർത്തിക്കേസ് രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും,സൂറത്ത് സെഷൻസ് കോടതി

സൂറത്ത്: മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീൽ ഗുജറാത്തിലെ സൂറത്ത് സെഷൻസ് കോടതി തള്ളി. രാഹുലിന് ലോക് സഭയിൽ അയോഗ്യത തുടരും.

വിചാരണാ കോടതി തന്നോട് പരുഷമായി പെരുമാറിയെന്നു വാദിച്ച രാഹുൽ തൻ്റെ പരാമർശം ആരെയും അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ച് ഉള്ളതല്ലെന്നു ചൂണ്ടിക്കാട്ടി. രാഹുൽ കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതി അരമണിക്കൂറിനകം പരമാവധി ശിക്ഷ വിധിച്ചുവെന്നും രാഹുലിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

2019 ൽ കർണാടകത്തിലെ കോലാറിൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ നടത്തിയ പരാമർശത്തിനെതിരെ സൂറത്ത് വെസ്റ്റിലെ ബിജെപി എംഎൽഎയായ പൂർണേഷ് മോദി നൽകിയ ഹർജിയിൽ സൂറത്ത് ചീഫ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ഹാദിരാഷ് വർമ്മ രാഹുലിനെ ശിക്ഷിക്കുകയായിരുന്നു.രാഹുലിൻ്റെ പരാമർശം മോദിസമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന ഹർജിക്കാരൻ്റെ വാദം ശരിവെച്ച കോടതി രാഹുലിന് രണ്ടു വ‍ർഷം തടവ് ശിക്ഷ വിധിച്ചു.