കണ്ണൂർ: കണ്ണൂരിൽ റിസോര്‍ട്ട് ഉടമ വെടിയേറ്റു മരിച്ചു.നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം.പരത്തനാല്‍ ബെന്നിയാണ് മരിച്ചത്. ജനവാസകേന്ദ്രത്തില്‍ നിന്നും 200 മീറ്റര്‍ അകലെ കാഞ്ഞിരക്കൊല്ലി ശശിപ്പാറയുടെ മുകളില്‍ ഏലപ്പാറയിൽ വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യവ്യക്തികളുടെ ഭൂമിയിലാണ് സംഭവം ഉണ്ടായത്.
ശനിയാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് വെടിയേറ്റത്.രജീഷ് അമ്പാട്ട്, നാരായണന്‍ എന്നിവര്‍ക്കൊപ്പമാണ് ബെന്നി നായാട്ടിന് പോയത്. തോക്ക് പാറയുടെ മേല്‍ വച്ചപ്പോള്‍ ഉരുണ്ട് താഴെവീണ് പൊട്ടിയെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. ഇവര്‍ രണ്ടുപേരും നിലവില്‍ പയ്യാവൂര്‍ പോലീസ് സ്റ്റേഷനിലാണുള്ളത്. സംഭവസ്ഥലത്ത് നിന്ന് നാടന്‍ തോക്കിന്റെ തിര പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കൃഷിയിടങ്ങളില്‍ കാട്ടുപന്നികള്‍ വലിയ നാശമാണ് സൃഷ്ടിക്കുന്നത്. കാട്ടുപന്നി ശല്യം രൂക്ഷമായ മലയോര മേഖലയിൽ നായാട്ടു സംഘങ്ങൾ സജീവമാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.