പക്ഷി ഇടിച്ച് വിമാനത്തിന്റെ എൻജിൻ തീപിടിച്ചു; യുഎസ്സിൽ വിമാനം തിരിച്ചറക്കി

വാഷിങ്ടൻ∙ പക്ഷിയെ ഇടിച്ചതിനെ തുടർന്ന് എൻജിനിൽ തീപടർന്നതിനാൽ യുഎസ്സിൽ വിമാനം തിരിച്ചിറക്കി. വലതു വശത്തെ എൻജിനിൽ നിന്ന് തീയും പുകയും ഉയർന്നതിനാൽ അടിയന്തരമായി നിലത്തിറക്കാൻ കൊളംബസിലെ ജോൺ ഗ്ലെൻ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചു വിടുന്നതിന്റെ വിഡിയോ പുറത്തുവന്നു. ടേക്ക് ഓഫിനു പിന്നാലെയായിരുന്നു സംഭവം. തീജ്വാല ഉയരുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഞായറാഴ്ച രാവിലെയാണ് സംഭവം. വിമാനം പെട്ടെന്നു തന്നെ തിരിച്ചിറക്കാനായെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.