5 തവണ മയക്കുവെടിയേറ്റു,ഒടുവിൽ കീഴടക്കി,ഇനി പെരിയാര്‍ കാട്ടിലേക്ക്

ഇടുക്കി : ചിന്നക്കനാല്‍ മേഖലയില്‍ ഭീതി വിതറിയ അരിക്കൊമ്പന്‍ വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി. 5 തവണ മയക്കുവെടിയേറ്റിട്ടും അവസാന നിമിഷം വരെ ചെറുത്തുനില്‍പ്പ് നടത്തിയാണ് കൊമ്പന്‍ ചിന്നക്കനാലിനോട് വിടപറയുന്നത്.

രണ്ട് ദിവസമായി നടന്ന ദൗത്യത്തിനൊടുവില്‍ ഇന്ന് രാവിലെ ഉച്ചയ്ക്ക് 11.55ന് ആദ്യ മയക്കുവെടി വച്ചു. തുടര്‍ന്നു ബൂസ്റ്റര്‍ ഡോസും നല്‍കിയ ശേഷമാണ് അരിക്കൊമ്പന്‍ മയങ്ങിയത്.കുന്നിന്‍ മുകളില്‍നിന്ന ആനസമതലപ്രദേശമായ സിമന്റ് പാലത്തിന് സമീപത്തേക്ക് എത്തുന്നതുവരെ കാത്തുനിന്ന ശേഷമാണ് സംഘം വെടിവച്ചത്.

അവസാനനിമിഷം വരെ പോരാടിയ ഒടുവില്‍ അരിക്കൊമ്പന്‍ ഒടുവില്‍ കീഴടങ്ങി. കുംകിയാനകള്‍ അരിക്കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റുകയായിരുന്നു. കൊമ്പനുമായുള്ള എലിഫന്റ് ആംബുലൻസ് ചിന്നക്കനാലില്‍ നിന്ന് പുറപ്പെട്ടു. തേക്കടി വനമേഖലയിലാകും അരിക്കൊമ്പനെ തുറന്നുവിടുക.

ആനയെ തുടര്‍ന്ന് നിരീക്ഷിക്കുന്നതിനായി ജിപിഎസ് റേഡിയോ കോളര്‍ ആനയുടെ കഴുത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. തുറന്നു വിടുന്നതിനു മുന്നോടിയായി കുമളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു..