നടിയെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച മുന്‍ ഡിവൈഎസ് പി യ്ക്കെതിരെ കേസ്

കാസർഗോഡ്:  റിട്ട. ഡിവൈഎസ്പി വി.മധുസൂദനെതിരെ പീഡന ശ്രമത്തിന് കേസെടുത്തു. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിൽ ബേക്കല്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഹ്രസ്വ ചിത്രത്തില്‍ അഭിനയിക്കാൻ കാസര്‍ഗോഡെത്തിയ നടിയായ യുവതിയെ ഹോട്ടല്‍ മുറിയില്‍വച്ച് മദ്യം കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.

ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.തൃക്കരിപ്പൂര്‍ സ്വദേശിയായ വി. മധുസൂദനന്‍ സിനിമ നടൻ കൂടിയാണ്.കാസർഗോഡ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു