തിരുവനന്തപുരം: വനിതാ പൊലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പോലീസ് പിടിയിൽ. വെങ്ങാനൂർ സ്വദേശിനി അശ്വതി കൃഷ്ണ എന്ന് 29കാരിയാണ് പൊലീസ് പിടിയിലായത്. മേനംകുളം സ്വദേശിയായ അനുപമയുടെ പരാതിയിലാണ് അശ്വതി പിടിയിലായത്.
ജോലി വാഗ്ദാനം നൽകിയും വീട് വെക്കാൻ ലോൺ ഏര്‍പ്പാടാക്കാമെന്നു വിശ്വസിപ്പിച്ചുമാണ് യുവതി പണം തട്ടിയത്. ഇത്തരത്തിൽ പലതവണയായി 1,60,000 രൂപയാണ് തട്ടിയെടുത്തത്.ഏഴ് ലക്ഷം രൂപയുടെ ലോണ്‍ പാസായെന്ന് പറഞ്ഞ് ചെക്ക് നല്‍കി വിശ്വസിപ്പിച്ച ശേഷമാണ് തട്ടിപ്പ് നടത്തിയത്. ചെക്ക് മടങ്ങിയതോടെയാണ് മേനംകുളി സ്വദേശിക്ക് തട്ടിപ്പ് മനസിലായത്. തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു