വൈറൽ ന്യൂമോണിയ,ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചതിനെ തുടർന്ന് ഉമ്മൻചാണ്ടിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അസുഖബാധയെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി അദ്ദേഹം ബെംഗളൂരുവില്‍ തന്നെയാണ് താമസിക്കുന്നത്.രാവിലെ പനിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ബെംഗളൂരു സംപംഗി രാമ നഗരയിലുള്ള എച്ച്‍സിജി ആശുപത്രിയിലാണ് ഉമ്മൻ ചാണ്ടിചികിത്സ തേടുന്നത്. വൈറൽ ന്യൂമോണിയ സ്ഥിരീകരിച്ചതായി മകൻ ചാണ്ടി ഉമ്മന്‍ അറിയിച്ചിട്ടുണ്ട്. സന്ദർശകർക്ക് നിയന്ത്രണമുണ്ടെന്നും എല്ലാവരും അദ്ദേഹത്തിനായി പ്രാർത്ഥിക്കണമെന്നും മകൻ ഫേസ്ബുക്കിൽ കുറിച്ചു.നിലവില്‍ ഐസിയുവിലാണെന്നാണ് വിവരം.

ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്നാരോപിച്ച് സഹോദരൻ അലക്സ് വി ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പരാതി നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് ആരോഗ്യമന്ത്രി വിഷയത്തിൽ ഇടപെടുകയും മെഡിക്കൽ ബോർഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹത്തെ ചികിത്സക്കായി ബെംഗളൂരുവിലേക്ക് മാറ്റിയത്.