2021-ൽ ഗുജറാത്ത് സർക്കാർ നിയമസഭയിൽ നൽകിയ കണക്ക് പ്രകാരം അഞ്ച് വർഷത്തിനിടെ 2016 മുതൽ 2020 വരെ 40,000 സ്ത്രീകളെ കാണാതായതായിട്ടുണ്ട്. കാണാതായ സ്ത്രീകളിൽ പലരെയും മറ്റു സംസ്ഥാനങ്ങളിലേക്ക‍് നിർബന്ധിത ലൈംഗികവൃത്തിക്ക് കയറ്റിയയ്ക്കപ്പെടുകയാണെന്ന് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനും ഗുജറാത്ത് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗവുമായ സുധീർ സിൻഹ പറയുന്നു.
കൊലപാതകത്തേക്കാൾ ഗുരുതരമാണ് ഇത്തരം കേസുകൾ. കാണാതായവരുടെ കേസുകൾ ഗൗരവമായി പരിഗണിക്കാത്തതാണ് ഗുജറാത്ത് പൊലീസ് സംവിധാനത്തിന്റെ പ്രശ്നം.ഗുജറാത്തിൽ ദീർഘകാലം ഭരണനേതൃത്വത്തിൽ പ്രവർത്തിച്ച പ്രധാനമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും അറിയാവുന്ന വസ്തുതകൾ തന്നെയാണ്.എ എം ആരിഫ് എം പി യുടെ കുറിപ്പ് ചർച്ചയാവുന്നു.
“ഒന്നും മറ്റൊന്നിന് പകരമാവില്ല…
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം,ഗുജറാത്തിൽ നിന്ന്,ഏകദേശം 40,000 ൽ അധികം സ്ത്രീകളെ കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്..
കൊലപാതകത്തേക്കാൾ ഗുരുതരമാണ് ഇത്തരം കേസുകൾ. കാരണം, ഒരു കുട്ടിയെ കാണാതാവുമ്പോൾ, മാതാപിതാക്കൾ വർഷങ്ങളോളം അവരുടെ കുട്ടിക്കായി കാത്തിരിക്കുന്നു, വസ്തുത എന്തുതന്നെയായാലും ഇതിന്റെ പേരിൽ,ഗുജറാത്തിലെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്നതിനോട് ഞങ്ങളാരും യോജിക്കുന്നില്ല
എന്നാൽ,ഇതോടൊപ്പം ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്നു.കേരളത്തിൽ മതപരിവർത്തനം നടത്തിയുള്ള തീവ്രവാദ പ്രവർത്തനം ഇല്ലെന്ന് പാർലമെന്റിൽ വെളിപ്പെടുത്തിയത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെയാണ്. എന്നിട്ടും പ്രധാന മന്ത്രി ഉൾപ്പടെയുള്ളവർ , കേരളാ സ്റ്റോറി എന്ന വർഗ്ഗീയ വിഷം ചീറ്റുന്ന സിനിമയെ ന്യായീകരിച്ച്, കേരളത്തെ മുഴുവൻ അപമാനിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു..
ഇത്തരം പ്രവണതകൾ തിരുത്തപ്പെടണം..
ഗുജറാത്തിൽ ദീർഘകാലം ഭരണനേതൃത്വത്തിൽ പ്രവർത്തിച്ച പ്രധാനമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും അറിയാവുന്ന വസ്തുതകൾ തന്നെയായിരിക്കും നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യുറോയും ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്…എന്നാൽ ഇതിന്റെ പേരിൽ, സംഘികൾ കേരളത്തോട് ചെയ്തത് പോലെ, ഗുജറാത്തിലെ സ്ത്രീകളെ മുഴുവൻ ആക്ഷേപിക്കാൻ ആരും മുതിരരുത്..അത് തീർത്തും തെറ്റാണ്..
അതോടൊപ്പം, ഈ വിഷയത്തിലെ യഥാർത്ഥ വസ്തുതകൾ രാജ്യത്തോട് വെളിപ്പെടുത്താൻ, പ്രധാനമന്ത്രിയുൾപ്പടെ, ഉത്തരവാദപ്പെട്ടവർ തയ്യാറാവണം എന്ന് കൂടി അഭ്യർത്ഥിക്കുന്നു..”