തനിച്ച് താമസിക്കുന്ന 80കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത 37കാരനെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി : പിൻവാതിൽ തകർ‌ത്ത് അകത്തുകയറി 80കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത 37 കാരൻ പിടിയിൽ.ആറു പെൺമക്കളെ വിവാഹം കഴിച്ചയച്ച ശേഷം വയോധിക തനിച്ച് താമസിച്ച് വരികയായിരുന്നു.ചെങ്ങമനാട് ആണിപ്പാറയിലാണ് സംഭവം. സംഭവത്തിൽ 37 കാരനായ സുധീഷിനെ പൊലീസ് പിടികൂടി.

ഇന്നലെ പുലർച്ചെ ഒരു മണിയോടെ വീടിന്റെ പിൻവാതിൽ തകർത്ത് പ്രതി അകത്ത് കയറുകയായിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി വയോധികയുടെ മൊബൈൽ ഫോണും കണ്ണടയും തകർത്തു.വയോധികയുടെ ഭർത്താവ് 15 വർഷം മുമ്പ് ഭർത്താവ് മരിച്ച വയോധിക ആറു പെൺമക്കളുടെ വിവാഹ ശേഷം തനിച്ച് താമസിച്ച് വരികയായിരുന്നു.