കർണാടക ജയനഗറിൽ അഞ്ച് തവണ തിരിച്ചും മറിച്ചും വോട്ടെണ്ണിയ ബിജെപിയുടെ ജയം 16 വോട്ടിന്

ബെംഗളൂരു : ബെംഗളൂരുവിലെ ജയനഗർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി സികെ രാമമൂർത്തി 16 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിൽ നാടകീയവിജയം നേടി. ആദ്യം വോട്ടെണ്ണിയപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി സൗമ്യ റെഡ്ഡി രാമമൂർത്തിയെക്കാൾ നേരിയ ലീഡ് നേടിയിരുന്നു. വീണ്ടും വോട്ടെണ്ണണമെന്ന ബിജെപിയുടെ ആവശ്യം വരണാധികാരി അംഗീകരിച്ചു. മൂന്നും നാലും അഞ്ചും തവണ വോട്ടെണ്ണിയപ്പോൾ ബിജെപി യുടെ രാമമൂർത്തി 16 വോട്ടിന് മുന്നിലായി.

ജയനഗറിലെ വോട്ടെണ്ണൽ ശനിയാഴ്ച പുലർച്ചെവരെ നീണ്ടു.ജയനഗർ നിയമസഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി സൗമ്യ റെഡ്ഡി വിജയിച്ചു, എന്നാൽ വീണ്ടും വോട്ടെണ്ണലിന്റെ പേരിൽ ഫലം വളച്ചൊടിക്കാൻ ശ്രമിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രതിഷേധിക്കുന്നു, ശിവകുമാർ പറഞ്ഞു, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് രാമലിംഗ റെഡ്ഡിയുടെ മകളാണ് സൗമ്യ റെഡ്ഡി.

ആദ്യം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ സൗമ്യ റെഡ്ഡി രാമമൂർത്തിയെക്കാൾ 294 വോട്ട് ലീഡ് നേടിയിരുന്നു.കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നതിനിടെ വീണ്ടും വോട്ടെണ്ണണമെന്ന് ബിജെപി ആവശ്യപ്പെട്ടു . സൗമ്യ റെഡ്ഡിയുടെ ഫലം വളച്ചൊടിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നാരോപിച്ചു് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും പ്രവർത്തകരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.