പറയാതെ ഗർഭം അലസിപ്പിച്ച കാമുകിയെ വെടിവെച്ചുകൊന്നു കാമുകൻ

ടെക്സസ് : അമേരിക്കയിലെ ടെക്സസിൽ അറിയിക്കാതെ ഗർഭഛിദ്രം നടത്തിയതിന്റെ പേരിൽ യുവാവ് കാമുകിയെ വെടിവെച്ചു കൊന്നു. 26കാരിയായ ഗെബ്രിയേല ഗോൺസാലെസ എന്ന കാമുകിയെ വെടിവെച്ചു കൊന്ന കാമുകൻ ഹാറോൾഡ് തോംപ്സണിനെ ( 22 ) ഡാലസ് പോലീസ് അറസ്റ്റ് ചെയ്തു.

ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളവർക്കല്ലാതെ ടെക്സസിൽ ഗർഭണിയായി ആറ് ആഴ്ചയ്ക്ക് ശേഷം ഗർഭഛിദ്രം അനുവദനീയമല്ല. ടെക്സാസിൽ നിന്നും 800 മൈലുകൾ ദൂരമുള്ള കൊളോറാഡോയിലെത്തിയാണ് യുവതിയ ഗർഭഛിദ്രം നടത്തിയത്. യുവതി ഗർഭം ധരിച്ച കുഞ്ഞിന്റെ പിതാവായ യുവാവിന് ഗർഭഛിദ്രം ചെയ്യുന്നതിന് താൽപര്യമില്ലായിരുന്നു. ഗർഭഛിദ്രം നടത്തിയതിനു ശേഷം കഴിഞ്ഞ ദിവസം വൈകിട്ട് ടെക്സാസിലേക്ക് തിരിച്ചെത്തിയ യുവതി കാമുകന്റെ വെടിയേറ്റ് കൊലപ്പെടുകയായിരുന്നു. പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഇരുവരും സമീപത്തെ പാർക്കിൽ വെച്ച് വാക്കേറ്റത്തിൽ ഏർപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.യുവതിയ്ക്ക് നേരെ തോക്ക് ചൂണ്ടി തലയ്ക്ക് വെടിവെക്കുകയായിരുന്നു കാമുകൻ. ശേഷം തുടരെ തുടരെ വെടിവെക്കുകയായിരുന്നുയെന്ന് പോലീസ് അറിയിച്ചു.