ട്രെയിനിൽ യാത്രക്കാരനെ ആക്രമിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

മലപ്പുറം: ട്രെയിനില്‍വെച്ചുണ്ടായ വാക്കുതർക്കത്തിനിടയിൽ പരപ്പനങ്ങാടി സ്വദേശി ദേവനെ കുത്തി പരുക്കേൽപ്പിച്ച സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു. 10:50 ഓടെ മരുസാഗര്‍ എക്‌സ്പ്രസ് ഷൊര്‍ണൂരില്‍ എത്തിയപ്പോഴായിരുന്നു സംഭവം.വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പ്രതി കൈയ്യില്‍ കരുതിയിരുന്ന കമ്പിപോലത്തെ ആയുധം കൊണ്ട് കണ്ണിന്റെ ഭാഗത്ത് കുത്തുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

പരിഭ്രാന്തരായ യാത്രക്കാർക്കിയടയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ ആര്‍പിഎഫ് പിടികൂടി. പരിക്കേറ്റ ദേവനെ ചോരയൊഴുകുന്ന നിലയിൽ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു. അക്രമിച്ച ആളെ തനിക്ക് അറിയില്ലെന്ന് ദേവൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.പിടിയിലായ ഗുരുവായൂർ സ്വദേശി അസീസിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.