തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99 .70 ശതമാനമാണ് വിജയശതമാനം.419128 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 4,17,864 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി.തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99 .70 ശതമാനമാണ് വിജയശതമാനം. 0.44 കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു വിജയ ശതമാനത്തിൽ 0.44 വർധനവുണ്ട്.
68604 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും A+ നേടി. പാലാ, മൂവാറ്റുപുഴ ജില്ലകൾ നൂറ് ശതമാനം വിജയം നേടി. 951 സർക്കാർ സ്കൂളുകളിൽ മുഴുവൻവിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി. 2581 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി.ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ മലപ്പുറം വികെഎംഎംഎച്ച്എസ്എസ് സ്കൂളിൽ നൂറ് ശതമാനമാണ് വിജയം.
2960 സെന്ററുകളിലായി 419128 വിദ്യാർത്ഥികളുടെ പരീക്ഷ മൂല്യനിർണയം 70 ക്യാമ്പുകളിലായാണ് പൂർത്തിയാക്കിയത്.രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം ഗ്രേസ് മാർക്ക് നൽകിയതോടെ 24402 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിലുംഎ പ്ലസ് അധികമായി നേടാൻ സാധിച്ചു.