ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചു.സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി. മെയ് 23 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലാവധിയിൽ നോട്ടുകൾ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാം.
ഒരു ദിവസം 20,000 രൂപ വരെ മൂല്യമുള്ള 2000 രൂപ നോട്ടുകൾ മാത്രമെ മാറ്റിയെടുക്കാൻ സാധിക്കുള്ളൂ. ആർബിഐയുടെ ‘ക്ലീൻ നോട്ട് പോളിസി’യുടെ ഭാഗമായാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത്. 2018-ന് ശേഷം 2000 രൂപ നോട്ടുകള്‍ അച്ചടിച്ചിട്ടില്ല. നോട്ടുകള്‍ അച്ചടിച്ച ലക്ഷ്യം കൈവരിച്ചെന്നും ആര്‍.ബി.ഐ അറിയിച്ചു.
2016 നവംബര്‍ എട്ടിനാണ് പ്രചാരത്തിലുണ്ടായിരുന്ന 500ന്റെയും 1000ത്തിന്റെയും നോട്ടുകൾ പിൻവലിച്ച് 2000 ത്തിന്റെ നോട്ടുകൾ ആർബിഐ ഇറക്കിയത്.