ആയുഷ്‌മാൻ ഖുറാനയുടെ പിതാവ് പണ്ഡിറ്റ് പി ഖുറാന അന്തരിച്ചു

മുംബൈ : ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനയുടെ പിതാവും പ്രശസ്ത ജ്യോതിഷിയുമായ പണ്ഡിറ്റ് പി ഖുറാന അന്തരിച്ചു. മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തന്റെ സുഹൃത്തും വഴികാട്ടിയും തത്വചിന്തകനുമെല്ലാം അച്ഛനാണ്. ജ്യോതിഷാസ്ത്രത്തിൽ വിശ്വസിക്കുമ്പോൽ തന്നെ, സ്വന്തം പരിശ്രമത്തിലൂടെ വിധി രൂപപ്പെടുത്താനുള്ള കഴിവ് മനുഷ്യനുണ്ടെന്നും നല്ല കർമത്തിന് ഏതൊരു ജ്യോത്സ്യനെയും മറികടക്കാൻ കഴിയുമെന്നും അദ്ദേഹം പഠിപ്പിച്ചു.ആയുഷ്‌മാൻ ഖുറാന പറഞ്ഞു

സംഗീതം, കവിത, സിനിമ, ചിത്രരചന തുടങ്ങിയവയോടെല്ലാമുള്ള താത്പര്യം അദ്ദേഹത്തിൽ നിന്നാണ് ലഭിച്ചത്. നിയമത്തിൽ ബിരുദം നേടിയെങ്കിലും ജ്യോതിഷാസ്ത്രത്തിലായിരുന്നു അദ്ദേഹത്തിന് കൂടുതൽ താത്പര്യം. തന്റെ പേരിൽ ‘N’, ‘R’ എന്നീ അക്ഷരങ്ങൾ രണ്ടെണ്ണമാക്കിയത് അദ്ദേഹത്തിന്റെ തീരുമാനമായിരുന്നുവെന്നും ആയുഷ്‌മാൻ ഖുറാന പറഞ്ഞു