ബസിനുള്ളിൽ 26 കാരിയായ ഡോക്ടർക്കുനേരേ നഗ്നതാ പ്രദർശനം നടത്തിയ ഹോട്ടല്‍ ജീവനക്കാരൻ പിടിയിൽ

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ 26 കാരിയായ ഡോക്ടർക്കുനേരേ നഗ്നതാ പ്രദർശനം നടത്തിയ ഹോട്ടല്‍ ജീവനക്കാരൻ പിടിയിൽ.കെഎസ്ആർടിസി ബസിലാണ് വർക്കല സ്വദേശിനിയായ 26 കാരിയായ ഡോക്ടർക്കുനേരേ സഹയാത്രികൻ നഗ്നത പ്രദർശിപ്പിക്കുകയും അശ്ലീല പ്രവൃത്തിയിലേർപ്പെടുകയും ചെയ്തത്.

കൊച്ചിയിൽ യുവതിക്കുനേ​രെ ​നഗ്നത പ്രദർശനവും ലൈംഗിക ചേഷ്ടയും നടത്തിയ സംഭവത്തിൽ അറസ്റ്റ് ഉണ്ടായതിനു പിന്നാലെയാണ് തിരുവനന്തപുരത്തും സമാന സംഭവം റിപ്പോർട്ട് ചെയ്തത്. സംഭവത്തിൽ പട്ടം എൽഐസിക്ക് സമീപത്തെ വെജിറ്റേറിയൻ ഹോട്ടലിലൈ ജീവനക്കാരനായ തമിഴ്‌നാട് മധുര സ്വദേശി സെൽവ (25) യെ തമ്പാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടിലേക്ക് ട്രെയിൻ കയറാൻ വെള്ളിയാഴ്ച രാത്രി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനാണ് വർക്കല സ്വദേശിനിയായ 26 കാരിയായ ഡോക്ടർ ബസിൽ കയറിയത്. മൂന്നു പേർക്ക് ഇരിക്കാവുന്ന സീറ്റിലാണ് യുവതി ഇരുന്നത്. വിൻഡോ സൈഡിൽ ഇരിക്കുന്നയാൾ അസ്വാഭാവികമായി പെരുമാറുന്നത് ശ്രദ്ധയിൽപ്പെട്ടു. അശ്ലീല പ്രവൃത്തി ചെയ്യുകയാണെന്ന് മനസ്സിലാക്കി യുവതി തിരിഞ്ഞിരുന്നപ്പോൾ പ്രതി കാൽമുട്ടിനു മുകളിൽ സ്പർശിക്കുകയും നേരേ തിരി‍ഞ്ഞിരുന്ന് ലൈംഗിക പ്രവൃത്തി ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പട്ടം മരപ്പാലത്ത് വച്ചാണ് സംഭവം. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാക്കി തമ്പാനൂർ പൊലീസ്